റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടറിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം


അരീക്കോട് മുക്കം റൂട്ടിൽ  കുറ്റൂളിയിൽ  ഇന്ന് ഉച്ചക്ക് 3 മണിക്ക്  ആണ് അപകടം . വീടിനു സമീപം  റോട്ടിൽ നിന്നും വീട്ടിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ ബസ്സ്‌ ഇടിച്ച് ആണ് അപകടം. ഉടനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കുറ്റൂളി സ്വദേശി മാര്യോട്ടിൽ മൊയ്തീൻകുട്ടി  മകൻ വേലിപ്പുറവൻ മുഹമ്മദ്  ആണ് മരണപ്പെട്ടത്  മൃതദേഹം ഇപ്പോൾ  മദർ ഹോസ്പിറ്റലിലാണുള്ളത്.
പോലീസ് നടപടി കഴിഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും 

സഹോദരങ്ങൾ
വീരാൻകുട്ടി ,യൂസുഫ്, ഫാത്തിമ, റംലത്ത്,,