KSRTC ബസ്സ് പിക്കപ്പ് വാനിലും സ്കൂട്ടറിലും ഇടിച്ച് സ്കൂ‌ട്ടർ യാത്രികന് ഗുരുതര പരിക്ക്


താമരശ്ശേരി:  ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ പുല്ലാഞ്ഞിമേടിൽ ഡിവൈഡർ വകവെക്കാതെ തെറ്റായ ദിശയിൽ കയറി വന്ന KSRTC ബസ്സ് പിക്കപ്പ് വാനിലും സ്കൂട്ടറിലും ഇടിച്ച് സ്കൂ‌ട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു.

സ്‌കൂട്ടർ യാത്രികനായ പുതുപ്പാടി സ്വദേശി വിപിൻ (24) നാണ് പരിക്കേറ്റത്
ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.