രോഗം മാറാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി; മാതാപിതാക്കൾ പിടിയിൽ

മുസഫർന​ഗർ: രോ​ഗം മാറാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ മാതാപിതാക്കൾ പിടിയിൽ. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മമതയുടെ രോ​ഗം മാറുന്നതിനായാണ് കുട്ടിയെ ബലി നൽകിയത്.

രോഗം ഭേദമാകുന്നതിനായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദി ഇവരോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ഒരു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത്. മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.