കൊല്ലം: തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കൊല്ലം ശൂരനാട് വടക്ക് സ്വദേശിനി ലിജി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്...
ക്ഷേത്ര പരിസരത്ത് നിന്നിരുന്ന നായ ലിജിയുടെ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. നായയെ ഇടിച്ച വാഹനം മറിയുകയും ലിജി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. റോഡിൽ തെറിച്ചുവീണ ലിജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് ലിജിയെ ആശുപത്രിയിൽ എത്തിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ