കാട്ടാനയുടെ ആക്രമണം വൃദ്ധക്ക് പരിക്ക്



പുൽപ്പള്ളി :ചേകാടി ചന്ദ്രോത്ത് കോളനിയിലെ ബസവൻ്റെ ഭാര്യ ബസവി (58)ക്കാണ് പരിക്കേറ്റത്. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവച്ചാണ് ആനയെ തുരത്തിയത്. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. ഇവരെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.