കോഴിക്കോട് മുക്കത്തിനിടത്ത് 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് ഇതരസംസ്ഥാന തൊഴിലാളിയടക്കം മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളില്‍ നിന്ന പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി 6 മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അസം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരം കൂടുതല്‍ ആളുകള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
മറ്റ് പ്രതികള്‍ക്ക് വേണ്ടിയും മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ