തിരുവോണ ദിനത്തില്‍ മൈനാഗപ്പള്ളി സ്വദേശിനിയെ മദ്യലഹരിയില്‍ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടർ ശ്രീക്കുട്ടിയേയും സുഹൃത്ത് അജ്മലിനെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു.
വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞതാണ് അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ ജീവിതമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ യുവതി ഉപയോഗിക്കാറുണ്ടെന്ന വിവരവും പുറത്തുവന്നു.
നെയ്യാറ്റിൻകര തൊഴുക്കലിലാണ് ശ്രീക്കുട്ടിയുടെ വീട്. പിതാവ് നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീക്കുട്ടിയുടെ അമ്മ സുരഭി. ഷാജി രണ്ടാമത് വിവാഹം കഴിച്ചതാണ് സുരഭിയെ. തൊഴുക്കലിലെ വീട്ടില്‍ ഇപ്പോള്‍ സുരഭിയുടെ നേതൃത്വത്തില്‍ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്.
ചെറുപ്പം മുതലേ തന്നെ ശ്രീക്കുട്ടിയെ ജീവിതം അത്ര വെടിപ്പായിരുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം വയസ്സില്‍ വീട്ടിലെ ഡ്രൈവർക്കൊപ്പം ശ്രീക്കുട്ടി ഒളിച്ചോടിയിരുന്നു. പിതാവ് ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടർന്ന് കോയമ്ബത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല.
മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്ബാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവോണ ദിനത്തിലാണ് ശ്രീക്കുട്ടിയുടെ പുരുഷ സുഹൃത്ത് അജ്മല്‍ മദ്യലഹരിയില്‍ കാർ ശരീരത്തിലൂടെ കയറ്റിയിറക്ക് മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ