വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍  അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 9 മുതല്‍ വൈകിട്ട് 5.30  വരെ അംബേദ്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

പനമരം
ഇലക്ട്രിക്കല്‍ സെക്ഷനിലെ നടവയല്‍ സ്‌കൂള്‍, ആലുമൂല, പുഞ്ചക്കുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂര്‍കുന്ന്, നെല്ലിയമ്പം ആയുര്‍വേദം, കാവടം, നെല്ലിയമ്പം ടൗണ്‍, നെല്ലിയമ്പം ചോയികൊല്ലി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30  മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ  പാല്‍വെളിച്ചം, കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ഷാണമംഗലം, ബാവലി, മീന്‍കൊല്ലി  എന്നീ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ  മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.