ഓണം വാരാഘോഷം ഒഴിവാക്കി, സപ്ലൈക്കോ ഓണം ഫെയറുകള്‍ തുടങ്ങും: മുഖ്യമന്ത്രി

വയനാടിനായി ഊര്‍ജവും ആവേശവും നല്‍കാന്‍ ഓണത്തിന് സാധിക്കുമെന്നും ഓണം വാരാഘോഷം ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

13 ഇന സൗജന്യ ഓണ കിറ്റ് മഞ്ഞ കാര്‍ഡ്കാര്‍ക്ക് നല്‍കും. സപ്ലൈകൊ ഓണം ഫെയറുകള്‍ തുടങ്ങും. നിത്യോപയോഗ സാധനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 13 ഇന സബ്സിഡി ഉത്പന്നങ്ങള്‍ എല്ലാ സപ്ലൈകൊ ഔട്ട് ലെറ്റിലും ലഭ്യമാക്കും. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധങ്ങള്‍ നല്‍കും. ഖാദി ഉത്പന്നങ്ങളും റിബേറ്റ് വില്‍പന നടത്തും. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഉള്ള ഓണാഘോഷം മാത്രമാണ് വേണ്ടെന്ന് വെച്ചത് മറ്റ് ആഘോഷങ്ങള്‍ നടക്കും. കച്ചവടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വലിയ പ്രയാസം ഉണ്ടാകാതിരിക്കാന്‍ അത് മൂലം കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.