ആൻഡ്രൂസ് ജോസഫ് അനുസ്മരണ സമ്മേളനം നടത്തി

 



വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ടും വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്യവുമായിരുന്ന  ആൻഡ്രൂസ് ജോസഫിന്റെ  ഒന്നാം ചരമ വാർഷിക ദിനത്തിൽ കർഷക കോൺഗ്രസ്‌ വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.മാതൃക നേതാവായിരുന്നു ആൻഡ്രൂസ് ജോസഫെന്നും, സാധാരണക്കാരോടും ആദിവാസികളോടും ചേർന്ന് പ്രവർത്തിച്ചു ജനകീയനായ നേതാവായി തീർന്ന ആൻഡ്രൂസ് ജോസഫിന്റെ മാതൃകയിൽ നാം മുന്നോട്ട് പോകണമെന്നും അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എൽ.പൗലോസ് സംസാരിച്ചു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.ബി.മനോജ് അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണം ജനപങ്കാളിത്തം കൊണ്ട് ഏറെ ഏറെ ശ്രദ്ധേയമായിരുന്നു.ബ്ലോക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് ജിത്സൻ തൂപ്പുങ്കര,സി. അബ്ദുൽ അഷ്‌റഫ്‌,പി.ചന്ദ്രൻ,പി.എം.ബെന്നി, വി.വി.നാരായണവാര്യർ, അസീസ് വാളാട്,അജ്മൽ വെള്ളമുണ്ട,വി.വി. ബാലൻ,ജിജി പോൾ, വിനോദ് പാലയണ, പി.കെ.മൊയ്‌ദു, ദേവി രാമചന്ദ്രൻ,അനീഷ് ജേക്കബ്, പഞ്ചായത്ത്‌ മെമ്പർമാരായ ഷൈജി ഷിബു, ലതിക,യൂത്ത് ലീഗ് നേതാവ് നിസാർ പുലിക്കാട്,വട്ടമാറ്റം വർഗീസ്,അന്ത്രു മണിമ, ഷാജി, പൗലോസ്,വിജയൻ വെള്ളമുണ്ട, ഇബ്രായി മുരിങ്ങക്കൽ,ഷംസീർ അരണപ്പാറ,നിസാം ചില്ലു, ജിജോ വരയാൽ,ശ്രീധരൻ നായർ തുടങ്ങിയവർ  പ്രസംഗിച്ചു.സ്റ്റീഫൻ,ബഷീർ തോട്ടോളി,രാമകൃഷ്ണൻ, ഗോപി കളത്തിൽ,സിറാജ് കമ്പ,പി.ടി.മുത്തലിബ്,റെജിപുന്നോലിൽ,ബാബു കൊമ്മയാട് ,നാസർ, സുരേഷ്,അഷ്‌റഫ്‌ കരിങ്ങാരി,ശിഹാബ്,തുടങ്ങിയവർ നേതൃത്വം നൽകി.