ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍; അഞ്ചുമാസത്തെ വാലിഡിറ്റിയില്‍ വണ്‍ ടൈം റീചാര്‍ജ്!.

 



997 രൂപയുടെ പുതിയ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് മറ്റ് കമ്പനികള്‍ക്ക് തലവേദ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അഞ്ചുമാസത്തെ തടസമില്ലാത്ത, അതായത് 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 2ജിബി ഡേറ്റ, വഴി അഞ്ചു മാസത്തേക്ക് 320 ജിബി ലഭിക്കുന്ന ഈ പ്ലാനില്‍ അധികമായി ഏത് നെറ്റ് വര്‍ക്കിലേക്കും ഒരു ദിവസം നൂറു സന്ദേശങ്ങള്‍ സൗജന്യമായി അയക്കാനും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാനും കഴിയും.


ഒക്ടോബര്‍ 15ന് ബിഎസ്എന്‍എല്‍ 4ജി സേവനം ഔദ്യോഗികമായി ആരംഭിക്കും. 25,000 4 ജി സൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.