താമരശ്ശേരി: കാലങ്ങളായി കൂരിരുട്ടിലാണ്ടുകിടന്ന താമരശ്ശേരി ചുരം പാതയിലെ ഒമ്പതാം വളവ് വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ദേശീയപാത 766ൽ കോഴിക്കോട് - വയനാട് റോഡിൽ സഞ്ചാരികളുടെ ഇഷ്ട മേഖലയായ ചുരം വ്യൂ പോയിന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ 27 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്.
ചുരം മാലിന്യമുക്തമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'അഴകോടെ ചുരം' ക്യാമ്പെയിന്റെ ഭാഗമായാണ് സ്വകാര്യ പങ്കാളിത്തത്തോട് കൂടി വെളിച്ചമെത്തിച്ചത്.
'ടാലൻ മാർക്ക് ഡവലപ്പേഴ്സ്' എന്ന സ്വകാര്യ ഏജൻസിയുടെ സ്പോൺസർഷിപ്പിലാണ് വ്യൂ പോയിന്റിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് സോളാർ ലൈറ്റുകാൽ സ്ഥാപിച്ചത്.
പദ്ധതിയുടെ ഭാഗമായി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ
സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ